ചിറകുള്ള ചിന്തകൾ

മികവു തെളിയിക്കാനാവണം മത്സരം

അകമെയെതിരാളിക്കാശംസ നേരണം

* * * *

മരം കണ്ട്‌ കാടുകാണാതെ തിരിച്ചവൻ

മരമണ്ടനാണെന്ന കാര്യം ഗ്രഹിക്കണം

* * * *

പകലിനു യോജിച്ച പെരുമാറ്റമയാൽ

പതറില്ല ധാർമിക മൂല്യങ്ങളൊന്നുമേ

* * * *

പരസ്‌പര ബന്ധങ്ങളില്ലാത്തവസ്ഥയിൽ

വിരസമായ്‌ തീരുന്നു ജീവിതമത്രയും

* * * *

ഉഴവുന്ന കാളയ്‌ക്കറിയുമോ വിത്തിന്റെ

അളവും തൂക്കവും വിലനിലവാരവും

Generated from archived content: poem1_may15_07.html Author: george_a_aalappat

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English