ചിറകുള്ള ചിന്തകൾ

മർത്ത്യദുരിതങ്ങൾ ചൂഷണം ചെയ്‌തീടും

മൃത്യുഗേഹങ്ങളാണിന്നാശുപത്രികൾ

****

പ്രേമിച്ചിടുന്നവർക്കില്ലാ പരസ്പരം

യോജിച്ചു നീങ്ങുവാനുള്ള വിശ്വാസ്യത

****

ഭാര്യ മരണമടഞ്ഞ ഭർത്താവിന്റെ

കാര്യങ്ങളെല്ലാമവതാളത്തിലായിടും

****

മതവികാരങ്ങൾ ചൂഷണം ചെയ്യുകിൽ

ഗതിപിടിക്കില്ല പാർട്ടികൾക്കൊന്നിനും

Generated from archived content: poem1_mar5_07.html Author: george_a_aalappat

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here