മനുഷ്യമക്കൾ മാടുകളെപ്പോൽ വീടുകളില്ലാതലയുമ്പോൾ
പണിഞ്ഞിടുന്നു ലക്ഷങ്ങളുടെ പളളികൾ, മോസ്‌കുകൾ, ക്ഷേത്രങ്ങൾ
വളപ്പുനിറയെ മാനംമുട്ടെ വീടുകൾ പണിയും പലരും
കഴുത്തുനിറയെ, മെയ്യും നിറയെ സ്വർണാഭരണം അണിയും
രാഷ്‌ട്രീയക്കാർ ചെയ്യും ധൂർത്തിന് ജനതതിയെന്നും ബലിയാട്
കഷ്‌ടം നമ്മുടെ ജീവിതമാർഗ്ഗം ദുരിതപൂരിതമായല്ലോ.
ആറാം തരക്കാരാണിന്നു രാഷ്‌ട്രീയം കയ്യാളുന്നവരേറെയും
‘ആറാം തിരുമുറിവ്’ പോലെയതും ദയനീയ പരാജയം
ആലുമുളച്ചാലമ്പലം, കവലകണ്ടാൽ കപ്പേള
അനുകരിക്കാൻ മിനാരം അതു താൻ മതസൗഹൃദം
Generated from archived content: poem1_june4.html Author: george_a_aalappat