ചിറകുള്ള ചിന്തകൾ

അമ്മയാണാദ്ധ്യമായ്‌ കുഞ്ഞിനുമാതൃക

അമ്മക്കുശേഷമദ്ധ്യാപകരും

****

നാരങ്ങയേക്കാൾ മനോഹരമെങ്കിലും

നേരായും കാഞ്ഞിരക്കായകയ്‌ക്കും

****

വാകൊണ്ടു വാളിളക്കുന്ന വിരുതന്മാർ

വാക്കാലേ വിഡ്‌ഢികളായിരിക്കും

*****

കാട്ടിലെ വ്യാക്രത്തിനല്ലിന്നു ക്രൂരത

നാട്ടിലെ മർത്ത്യനാണെന്നുകാണാം

*****

വെട്ടത്തുവന്നുപെടാത്തവടുകന്മാർ

അട്ടത്തിരുന്നുചതിയൊരുക്കും

Generated from archived content: poem1_july26_07.html Author: george_a_aalappat

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here