തളളയെ തല്ലിയാലും രണ്ടഭിപ്രായം കാണും
പിളളയാൽ പിഴച്ചാലും ഇല്ലൊരു വകഭേദം
നാടിനു നിറവേകും വ്യാപാരി ബൂർഷാസിയും
കോടികൾ കവരുന്ന നേതാക്കൾ മഹാൻമാരും.
ഞാനനെന്നഭാവം കാട്ടാൻ നേതൃത്വമെടുക്കുന്നോർ
ഞാങ്ങനെ പോലെയാടിയൊടുവിൽ നിലം പൊത്തും
പാവപ്പെട്ടവൻ പണക്കാരനായ് തീർന്നാൽപിന്നെ
പാവങ്ങളോടു പുച്ഛഭാവമായ് പലപ്പോഴും
കടം വാങ്ങിയാൽ വീട്ടാതെഴുതിത്തളളാനായി
തരംപാർത്തിരിക്കുന്നോർ വിരുതന്മാരല്ലയോ?
Generated from archived content: poem1_jan6_06.html Author: george_a_aalappat