ചിറകുളള ചിന്തകൾ

സ്വന്തം കഴിവുകളില്ലാത്ത വ്യക്തികൾ

അന്തമില്ലാതെ വിധേയത്വം കാട്ടിടും

സംതൃപ്തിയായെന്നൊരുത്തൻ പറയുവാൻ

സദ്യയല്ലാതെന്തുമാർഗ്ഗമാണുളളതും

സേവനമെന്നാൽ കടമയായ്‌ കാണണം

സേവയൗദാര്യങ്ങളല്ലെന്നു കാണണം

സമ്പത്തിനാലെന്തും സാധിച്ചിടാമെന്ന

വമ്പിനാലമ്പെ പരാജയം പൂകിടാം

സ്വന്തം ഗൃഹങ്ങളിലന്യരെപ്പോലവെ

തന്തതള്ളാരെ ഗണിക്കുന്ന കാലമായ്‌

Generated from archived content: poem1_jan16_07.html Author: george_a_aalappat

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English