ചിറകുളള ചിന്തകൾ – 26

എന്തുമാകാമെന്നഹങ്കരിക്കുന്നവർ

അന്ത്യനാളാവുകിൽ നക്ഷത്രമെണ്ണിടും

പാറ്റവീണാലുമാഹാരം മുടങ്ങിടാം

വീട്ടുവഴക്കിലും ബന്ദൊന്നു വന്നിടാം

വന്ദ്യവയോധികരിന്നേതു വീട്ടിലും

നാണ്യമൊഴിഞ്ഞ മടിശ്ശീലയല്ലയോ?

പ്രവൃത്തിയിൽ വരും സുഗന്ധമല്ലയോ

പ്രശസ്‌തിയെന്നു നാം തിരിച്ചറിയണം

നാടുനന്നാവുകിൽ പാർട്ടികൾക്കൊന്നിനും

ഈടില്ലയെന്നു നേതാവിനറിഞ്ഞിടാം

Generated from archived content: poem1_feb25_06.html Author: george_a_aalappat

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here