ചിറകുളള ചിന്തകൾ – 17

ഇല്ലായ്‌മയിൽ നിന്നും നൽകുവാനാകണം

നല്ല മനസ്സോടെ ദാനധർമ്മം

ഗ്രന്ഥങ്ങളില്ലാ ഗൃഹങ്ങളിൽ സംസ്‌കാര-

ബന്ധങ്ങളേറെ കുറഞ്ഞു പോകും

ചെയ്യാത്ത തെറ്റിനു ശിക്ഷ വിധിക്കുന്ന

വല്ലാത്ത ചട്ടമേ ഭക്ഷ്യമായം

ഒന്നുമെഴുതാത്ത വിജ്ഞാനിയെ നമ്മൾ

ഉന്നതനായ പിശുക്കനായ്‌ കാണണം.

റോട്ടിലിറക്കി വെച്ചൊന്നു ചൂടാക്കിയാൽ

കെട്ടതും പെട്ടതും ഫാസ്‌റ്റ്‌ ഫുഡായ്‌

Generated from archived content: poem1_aug16_05.html Author: george_a_aalappat

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here