നിയമം കയ്യിലെടുത്താൽ മാത്രം
നീതി നടപ്പാക്കുന്നതു കഷ്ടം!
* * * *
നേരായ മാർഗ്ഗം നാം സ്വീകരിച്ചാൽ
ആരോപണങ്ങൾ വൃഥാവിലാകും
* * * *
ആമക്കടിവെളുപ്പുള്ള കാര്യം
ആമ കമിഴ്‌ന്നാലറിയുകില്ല
* * * *
മുത്തങ്ങ, മാറാടതിക്രമങ്ങൾ
മൊത്തത്തിൽ നാടിന്നതിക്രമങ്ങൾ
* * * *
കഷ്ടപ്പാടില്ലാത്ത നേരമായാൽ
സ്രഷ്ടാവിനില്ല പരിഗണന
Generated from archived content: poem1_apr27_07.html Author: george_a_aalappat