ചിറകുളള ചിന്തകൾ – 6

മദ്യവും മാംസവും മങ്കയും മർത്ത്യനു

ഹൃദ്യമാണെങ്കിലും താപത്രയം

തീയിനുവെളളം പ്രതിവിധിയെങ്കിലും

തീയും വെളളവും മർത്ത്യനെ കൊല്ലും

വീതം ലഭിക്കുവാൻ വാദം നടത്തുവോർ

വേദിയാക്കുന്നതു ഗ്രാമസഭ

എന്നും സുഭിക്ഷമായ്‌ ജീവിതം പോക്കുവോ-

ർക്കെന്തിനൊരോണം, വിഷു, പെരുന്നാൾ?

ചെലവാക്കുന്നതു പൊതുമുതലായാൽ

ചെലവാക്കുന്നവനെന്തുരസം!

Generated from archived content: poem1_apr21.html Author: george_a_aalappat

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here