നിങ്ങൾക്കൊരായിരം സ്‌നേഹത്തിൻ പൂച്ചെണ്ടുകളിനി
മറക്കില്ലീ ജന്മത്തിൽ ഞങ്ങളൊരിക്കലും നിങ്ങളെ
ഹൃദയങ്ങൾ തമ്മിലടുത്തറിയുമ്പോൾ വിടരുന്നു
നിർമല സ്‌നേഹത്തിൻ പൂമൊട്ടുകൾ
മനുഷ്യരാശിയെ മുഴുവൻ ബന്ധിച്ചീടും
സ്‌നേഹമെന്നൊരൊറ്റ വജ്രപാശത്താൽ
അതിന്റെ കെട്ടുകളറക്കാനസാധ്യമാർക്കു
മാവില്ലൊരിക്കലുമീ മായാപ്രപഞ്ചത്തിൽ
സ്‌നേഹമാണഖിലസാരമൂഴിയി‘ലെന്നോതിയ
ദിവ്യനാമാശാനെ സ്‌മരിക്കുക നമ്മൾ നിത്യം
സ്‌നേഹമെന്നൊരൊറ്റ മന്ത്രമാണീശ്വരൻ
അതിൻ പ്രഭ വിശ്വമാകെ നിറഞ്ഞുനിൽപൂ
ദീർഘകാലം വാടക വീടൊഴിഞ്ഞു ശാന്തരായ്
ഒരു ദുഃഖത്തിനൊരു സുഖംപോലെ ഭവിച്ചല്ലോ
ഞങ്ങൾ നേരുന്നു സ്‌നേഹാംശസകളായിരം വീണ്ടും
ശിഷ്‌ടകാലം വാഴ്‌ക പുതുവീട്ടിൽ സൗഹാർദമായി.
Generated from archived content: poem1_jan31_11.html Author: dr_velayudhan_kodungallur