നല്ല ഭാര്യ

ഗുരുദേവൻ പറയുന്നുഃ

വസതിക്കൊത്ത ഗുണമുളളവളായ്‌ വരവിൽ സമം, വ്യയവും ചെയ്യുകിൽ തന്റെ വാഴ്‌ചക്കു തുണയാമവൾ.

വീടിനു ചേർന്ന ഗുണം ഉളളവളായ്‌ വരവിന്‌ ഒത്തവണ്ണം ചെലവ്‌ ചെയ്യുന്നവളായി ഉളള ഭാര്യ ഒരുവന്റെ ജീവിതത്തിന്‌ തുണയായിരിക്കും.

മദ്യം

കളള്‌, കറുപ്പ്‌, കഞ്ചാവ്‌, പുകയില, മയക്കുമരുന്ന്‌ തുടങ്ങിയ ചിത്രഭ്രമണകാരകമായ വസ്‌തുക്കളെയാണ്‌ മദ്യം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ഇവ സുബോധം നശിക്കുന്നതിനും പണനഷ്‌ടത്തിനും മാനനഷ്‌ടത്തിനും അങ്ങനെ വ്യക്തിയുടെ തന്നെ നാശത്തിനും കാരണമാകുന്നു. വ്യക്തി നശിക്കുമ്പോൾ അവന്റെ കുടുംബം നശിക്കുന്നു. പല കുടുംബങ്ങൾ നശിക്കുമ്പോൾ സമൂഹവും നശിക്കുന്നു. അതിനാൽ ഗുരുദേവൻ പറഞ്ഞു.

‘മദ്യം വിഷമാണ്‌. അതുണ്ടാക്കരുത്‌, കുടിക്കരുത്‌, കൊടുക്കരുത്‌.’

Generated from archived content: essay_mar25_06.html Author: dr_kr_remeshan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here