ഏകദൈവവിശ്വാസവും അദ്വൈതവും

ഏകദൈവ വിശ്വാസം ദ്വൈതം തന്നെയാണ്‌. അതായത്‌ അവിടെ ഭക്തൻ ഭഗവാൻ എന്ന്‌ രണ്ടുണ്ട്‌.

അദ്വൈതത്തിൽ ഭക്തൻ ഭഗവാൻ എന്ന്‌ രണ്ടില്ല. ഉളളത്‌ ഭഗവാൻ മാത്രമാണ്‌. കടലിന്റെ ആഴം അളക്കാൻ പോയ ഉപ്പുപാവ കടലിൽ ലയിച്ച്‌ കടൽമാത്രം അവശേഷിക്കുന്നതുപോലെ. ഇതാണ്‌ അദ്വൈതം. ഇത്‌ ഒരു അനുഭൂതിയുടെ തലമാണ്‌.

ഇസ്ലാമിലെ ഏകദൈവവിശ്വാസമാണ്‌ ശങ്കരാചാര്യരെ അദ്വൈതത്തിലെത്തിച്ചത്‌ എന്ന ഒരു വാദം ചിലപ്പോഴൊക്കെ പൊങ്ങി വരാറുണ്ട്‌. എന്നാൽ ശങ്കരാചാര്യരുടെ അദ്വൈതത്തിന്റെ അടിസ്ഥാനം വേദോപനിഷത്തുക്കളാണ്‌. ‘ഏകം സദ്‌ വിപ്രാ ബഹുധാവദന്തി’ എന്ന ഋഗ്വേദവാക്യത്തിൽത്തന്നെ സത്യം ഏകമാണെന്ന്‌ ഭാരതീയർ പ്രഖ്യാപിച്ചിട്ടുണ്ട്‌.

Generated from archived content: essay_jan6_06.html Author: dr_kr_remeshan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here