ആത്മീയതയിൽ കർമദോഷം ഉണ്ടാകുന്ന കർമ്മങ്ങൾക്കു പരിഹാരം പഞ്ചമഹായജ്ഞങ്ങളാണ്.
ബ്രഹ്‌മയജ്ഞം, ദേവയജ്ഞം, പിതൃയജ്ഞം, മാനുഷയജ്ഞം, ഭൂതയജ്ഞം-ഇവയാണു പഞ്ചമഹായജ്ഞങ്ങൾ.
രോഗിയുടെ രോഗം മാറാൻ അവൻ തന്നെ മരുന്നുകഴിക്കണം. വിശക്കുന്നവന്റെ വിശപ്പുമാറാൻ അവൻ തന്നെ ഭക്ഷണം കഴിക്കണം. അങ്ങനെ ചിന്തിക്കുമ്പോൾ പഞ്ചമഹായജ്ഞങ്ങൾ സ്വയം ആചരിക്കുന്നത് ക്ഷേത്രത്തിൽ വഴിപാടു കഴിക്കുന്നതിനേക്കാൾ ഉത്തമമാണ് എന്നുവേണം കരുതാൻ.
ക്ഷേത്രത്തിൽ കർമദോഷത്തിന് താന്ത്രിക പരിഹാരമാണ് മുഖ്യം. ഗുരുദേവൻ നിർദേശിച്ചിരിക്കുന്നത് ആത്മീയ പരിഹാരമാണ്.
എന്റെ മതം മാത്രം സത്യം
പല മതക്കാർ അധിവസിക്കുന്ന ഭാരതം പോലെ ഒരു രാജ്യത്ത് തന്റെ മതം മാത്രം സത്യം എന്നു പറയുന്നതിന്റെ ഭവിഷ്യത്ത് എന്തായിരിക്കും.
ഓരോ മതക്കാരനും എന്റെ മതം മാത്രം സത്യം എന്നു പറയാനും അത് സ്ഥാപിക്കാനും ശ്രമിച്ചാൽ ഇവിടെ വർഗീയ കലാപം ഉണ്ടാകില്ലേ?
ഇവിടെ അങ്ങനെ വർഗീയ കലാപം ഉണ്ടാകാത്തത് കുറെപ്പേരെങ്കിലും എല്ലാമതങ്ങളും സത്യമാണ് എന്നു വിശ്വസിക്കുന്നവരായി ഉളളതുകൊണ്ടല്ലേ.
എന്റെ മതം മാത്രം സത്യം എന്നു പറയുന്നവർ മറ്റുളളവരെ അംഗീകരിക്കാൻപോലും തയ്യാറല്ല എന്നല്ലേ അതിന്റെ അർഥം. ഒരു മതേതര രാജ്യത്ത് ഈ ചിന്താഗതി വിഷം വമിക്കുന്നതല്ലേ?
Generated from archived content: essay_dece27_05.html Author: dr_kr_remeshan