ധർമം ഭാരതീയ തത്ത്വചിന്തയുടെ അടിസ്ഥാനശിലയാണ്. ധർമം മാർഗ്ഗമാണെന്നും ധർമമാർഗ്ഗത്തിലൂടെ പോയാൽ മോക്ഷത്തിലെത്താം എന്നും ഭാരതം പഠിപ്പിക്കുന്നു. ധർമത്തിന് ഇരുപുറവുമുളള കാഴ്‌ചകളായിട്ടാണ് അർഥകാമങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അർഥവും കാമവും ധർമത്തിനു കോട്ടംവരാത്ത തരത്തിൽ മാത്രമേ ആകാവൂ.
ധർമത്തെവിട്ട് അർഥത്തിന്റേയോ കാമത്തിന്റേയോ പിറകേ പോകുന്നവന് ആരോഗ്യനഷ്‌ടമോ പണനഷ്‌ടമോ മാനനഷ്‌ടമോ സംഭവിക്കാം. ചിലപ്പോൾ അകാലമൃത്യു ആയെന്നും വരാം.
Generated from archived content: essay1_june9.html Author: dr_kr_remeshan