ആത്മീയത

മോക്ഷത്തിലേക്കുളള തീർത്ഥയാത്രയാണ്‌ ജീവിതം എന്ന്‌ ഋഷിമാർ പറഞ്ഞിരിക്കുന്നു. അതിന്‌ ജ്ഞാനമാർഗ്ഗം കർമ്മമാർഗ്ഗം എന്നിങ്ങനെ രണ്ടു മാർഗ്ഗങ്ങളും അവർ നിർദ്ദേശിച്ചിരിക്കുന്നു. ജ്ഞാനമാർഗ്ഗം പ്രധാനമായും സന്യാസത്തിനു പറ്റിയ മാർഗ്ഗമാണ്‌. സാധാരണക്കാരായ ഗൃഹസ്ഥാശ്രമികൾക്കു പറ്റിയത്‌ കർമ്മമാർഗ്ഗമാണ്‌. ഈ കർമ്മമാർഗ്ഗത്തിലാണ്‌ ധർമ്മം, അർഥം, കാമം, മോക്ഷം ഇങ്ങനെ നാലു പുരുഷാർഥങ്ങളെപ്പറ്റി പറഞ്ഞിരിക്കുന്നത്‌.

യാത്ര തുടങ്ങുമ്പോൾ ഭക്തൻ, ഭഗവാൻ എന്നു രണ്ടുണ്ട്‌. അതിനാൽ അത്‌ ദ്വൈതമാണ്‌. യാത്ര ലക്ഷ്യത്തിലെത്തുമ്പോൾ ഭക്തൻ ഇല്ല. അവിടെ ഭഗവാൻ മാത്രമാണുളളത്‌. ഇതാണ്‌ അദ്വൈതം. രണ്ടില്ലാത്ത അവസ്ഥ. അദ്വൈതത്തിലെത്തുന്നതു തന്നെ മോക്ഷം. ദ്വൈതത്തിൽ നിന്നും അദ്വൈതത്തിലേക്കുളള ഈ തീർഥയാത്രയാണ്‌ ആത്മീയത.

Generated from archived content: essay1_june4.html Author: dr_kr_remeshan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here