അധ്യാത്മികവും ഭൗതികവും

ധർമ്മം, അർഥം, കാമം, മോക്ഷം ഇങ്ങനെ നാലു മൂല്യങ്ങളുളളതിൽ അർഥവും കാമവും ഭൗതികമൂല്യങ്ങളാണെങ്കിൽ ധർമ്മവും മോക്ഷവും ആദ്ധ്യാത്മിക മൂല്യങ്ങളാണ്‌. ധർമ്മത്തിനു കോട്ടം വരാത്തതരത്തിൽ വേണം അർഥവും കാമവും നേടാൻ എന്ന്‌ ഋഷിമാർ പറഞ്ഞപ്പോൾ അവർ ആദ്ധ്യാത്മികവും ഭൗതികവും സമന്വയിപ്പിച്ചു കഴിഞ്ഞു. പാശ്ചാത്യ സംസ്‌കാരത്തിനു പിറകേപോയ പുതിയ തലമുറ അതു മനസ്സിലാക്കിയില്ല എന്നു മാത്രം.

ആദ്ധ്യാത്മികത അകവും ഭൗതികത പുറവുമാണ്‌ എന്ന്‌ പറയാം. മനുഷ്യന്‌ സുഖമായി ജീവിക്കണമെങ്കിൽ അകത്തും പുറത്തും സുഖം ഉണ്ടായിരിക്കണം. ബാഹ്യമായ വസ്‌തുക്കളുപയോഗിച്ച്‌ എങ്ങനെ സുഖം നേടാം എന്നത്‌ മനുഷ്യന്‌ സുപരിചിതമാണ്‌. എന്നാൽ ആന്തരികമായ സുഖം എങ്ങനെ നേടാം എന്നതിനെക്കുറിച്ച്‌ മനുഷ്യന്‌ അത്ര നിശ്ചയമില്ല. അങ്ങനെ എന്തൊക്കെ നേടിയാലും ഉളളിൽ സ്വസ്ഥതയില്ലാതെ മനുഷ്യൻ ജീവിക്കുന്നു.

ആദ്ധ്യാത്മികവും ഭൗതികവും ഒരു പക്ഷിയുടെ രണ്ടു ചിറകുകൾ പോലെ തന്നെയാണ്‌. രണ്ടു ചിറകുകളും ഒരുമിച്ചു പ്രവൃത്തിക്കുമ്പോഴാണ്‌ പക്ഷിക്കു സുഖമായി പറക്കാൻ കഴിയുന്നത്‌. ആദ്ധ്യാത്മികവും ഭൗതികവും ഒരുപോലെ സമന്വയിച്ച്‌ നിൽക്കുമ്പോഴാണ്‌ മനുഷ്യന്‌ ജീവിതത്തിൽ സംതൃപ്‌തി&പൂർണ്ണത ഉണ്ടാകുന്നത്‌.

Generated from archived content: essay1_june25_05.html Author: dr_kr_remeshan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here