ശരിയായ കർമ്മമാണ് മനുഷ്യനെ മോക്ഷത്തിലേക്ക് നയിക്കുന്നത്. തെറ്റായ കർമ്മം കർമ്മദോഷമുണ്ടാക്കുന്നു. മോക്ഷത്തിൽ നിന്നും അകറ്റുന്നു.
ഒരു കർമ്മം ധർമ്മത്തിന്റെ തലത്തിൽ ശരിയാകുന്നത് അതുചെയ്യുന്നവനും, അത് ആരെ ഉദ്ദേശിച്ചു ചെയ്യുന്നുവോ അവനും നന്മ വരുമ്പോഴാണ്.
അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ് വരേണം.
എന്ന് ഇക്കാര്യം ഗുരുദേവൻ ആത്മോപദേശശതകത്തിൽ പറഞ്ഞിരിക്കുന്നു. ‘പരോപകാരം പുണ്യം’ എന്ന വേദവ്യാസന്റെ കാഴ്‌ചപ്പാട് ഈ വരികളിൽ കാണാം.
Generated from archived content: essay1_july9_05.html Author: dr_kr_remeshan