ഉളളത് ഇഷ്‌ടദേവതയുടെ പ്രതിബിംബങ്ങൾ മാത്രമാകുമ്പോൾ ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകൾ സ്വയം ഇല്ലാതെയാകുന്നു. ഒരു ക്രിസ്‌ത്യാനിയുടെ കാര്യത്തിൽ അയൽക്കാരൻ ക്രിസ്‌ത്യാനിയാണോ, ഹിന്ദുവാണോ, മുസ്ലീമാണോ, പുലയനാണോ, പറയനാണോ, ചണ്‌ഡാളനാണോ എന്നൊന്നും കാണാതെ അവനിൽ ക്രിസ്‌തുവിനെ കാണാൻ കഴിഞ്ഞാൽ ആ ക്രിസ്‌ത്യാനിയും ഇതേ ലക്ഷ്യത്തിൽത്തന്നെയാണ് എത്തിച്ചേരുന്നത്. ഒരു യഥാർത്ഥ ഭക്തനെ സംബന്ധിച്ചിടത്തോളം പളളിയും കുരിശും അമ്പലവും എല്ലാം ഇഷ്‌ടദേവതാ സ്‌മരണയുണ്ടാക്കുന്ന പ്രതീക്ഷകൾ മാത്രമാണ്. അതുകൊണ്ടുതന്നെ നാരായണഗുരു പറയുന്നു ‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ എന്ന് മാത്രമല്ല മനുഷ്യനാണ്-മനുഷ്യനന്മയാണ് പ്രധാനം എന്ന്.
Generated from archived content: essay1_july7_06.html Author: dr_kr_remeshan
Click this button or press Ctrl+G to toggle between Malayalam and English