അർത്ഥവും കാമവും

അർത്ഥവും കാമവും ധർമ്മത്തിന്‌ കോട്ടം വരാത്തതരത്തിൽ മാത്രമേ ആകാവൂ. ധർമ്മത്തിന്‌ കോട്ടം വരുത്തുന്നതരത്തിൽ അർത്ഥത്തിന്റെയോ കാമത്തിന്റെയോ പിറകെ പോയാൽ ആരോഗ്യനഷ്‌ടമോ പണനഷ്‌ടമോ മാനനഷ്‌ടമോ സംഭവിക്കാം. ചിലപ്പോൾ അകാലമൃത്യു ആയെന്നും വരാം.

ചതിയിൽ പെട്ടിട്ടാണെങ്കിലും ധർമ്മത്തെ വിട്ട്‌ കാമത്തിന്റെ വഴിയെ പോയതാണ്‌ രാമായണത്തിൽ അഹല്യയുടെ പതനത്തിനു കാരണമായത്‌. കാമം മൂത്ത്‌ അഴിഞ്ഞാടി നടന്ന ശൂർപ്പണഖയ്‌ക്ക്‌ മൂക്കും മുലയും നഷ്‌ടപ്പെട്ട്‌ വികൃതമാകേണ്ടിവന്നു.

ധർമ്മത്തെവിട്ട്‌ അർത്ഥത്തിന്‌ (സ്വർണ്ണമാൻ) പിറകേ പോയതാണ്‌ രാമായണത്തിൽ സീതയുടെ ദുഃഖത്തിന്‌ കാരണമായത്‌.

അർത്ഥശാസ്‌ത്രവും കാമശാസ്‌ത്രവും ധർമ്മശാസ്‌ത്രം പഠിച്ചതിനുശേഷം വേണം പഠിക്കാൻ.

Generated from archived content: essay1_july2_05.html Author: dr_kr_remeshan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here