ധർമ്മവും ശാസ്‌ത്രവും

ധർമ്മമില്ലെങ്കിൽ ശാസ്‌ത്രം രാക്ഷസനാണ്‌. ശാസ്‌ത്രജ്‌ഞ്ഞൻ രാക്ഷസബുദ്ധിയും. ശാസ്‌ത്രനേട്ടങ്ങൾ മനുഷ്യന്‌ പ്രയോജനപ്പെടണമെങ്കിൽ അത്‌ കൈകാര്യം ചെയ്യുന്നവർക്ക്‌ ധർമ്മബോധമുണ്ടായിരിക്കണം.

വെടിമരുന്ന്‌ പാറപൊട്ടിക്കാനും, തുരങ്കങ്ങൾ നിർമ്മിക്കാനും വളരെ ഉപകാരമുളളതാണ്‌. എന്നാൽ തീവ്രവാദികളുടെ കയ്യിൽ അത്‌ ഭീകരപ്രവർത്തനത്തിനുളള ബോംബായി പരിണമിക്കുന്നു.

വാഹനങ്ങൾ എത്ര ഉപകാരമുളളതാണ്‌. എന്നാൽ ക്രിമിനലുകൾ മാല പറിച്ചെടുത്ത്‌ ഓടിപ്പോകാനും, കുറ്റകൃത്യം നടത്തി രക്ഷപ്പെടാനും അത്‌ ഉപയോഗിക്കുന്നു.

മൊബൈൽ ഫോണിന്റെ കാര്യം തന്നെ നോക്കുക. വളരെ പ്രയോജനമുളള ഒന്നാണ്‌. എന്നാൽ മയക്കുമരുന്നുകച്ചവടക്കാരും, കളളക്കടത്തുകാരും, പെൺവാണിഭ സംഘങ്ങളും അത്‌ വ്യാപകമായി ദുരുപയോഗം ചെയ്യുന്നു.

ധർമ്മമുളളിടത്തേ നന്മ വിരിയുകയുളളൂ.

ധർമ്മവും ഭക്തിയും

ധർമ്മശാസ്‌ത്രം പഠിച്ച്‌ ജീവിച്ചാലും വേണ്ടത്‌ വേണ്ടപ്പോൾ വേണ്ടപോലെ തോന്നണമല്ലോ. അത്‌ എങ്ങനെ തോന്നും. അത്‌ ദൈവാനുഗ്രഹം കൊണ്ട്‌ തോന്നുന്നതാണ്‌ എന്ന്‌ ഭക്തൻ വിശ്വസിക്കുന്നു. ഇങ്ങനെയാണ്‌ കർമ്മമാർഗ്ഗത്തിൽ ഭക്തി കൂടിച്ചേരുന്നത്‌.

ധർമ്മം വിജയിക്കുന്നത്‌ ഭക്തിയോട്‌&ഭഗവാനോട്‌ ചേർന്നു നിൽക്കുമ്പോഴാണ്‌. ചൂതുകളിക്കാൻ പോയ ധർമ്മപുത്രർ പരാജയപ്പെട്ടു. എന്നാൽ കുരുക്ഷേത്രയുദ്ധത്തിൽ ധർമ്മപുത്രർ വിജയിച്ചു. കാരണം അവിടെ ഭഗവാൻ കൂടെയുണ്ടായിരുന്നു.

ഇക്കാര്യം ഗുരുദേവൻ അനുകമ്പാദശകത്തിൽ ഇങ്ങനെ വ്യക്തമാക്കിയിരിക്കുന്നു.

ഒരു പീഡയെറുമ്പിനും വരു-

ത്തരുതെന്നുളളനുകമ്പയും സദാ

കരുണാകര! നൽകുകുളളിൽ നിൻ

തിരുമെയ്‌ വിട്ടകലാത ചിന്തയും.

ഇവിടെ ‘ഒരു പീഡയെറുമ്പിനും വരുത്തരുതെന്നുളള അനുകമ്പ’ അഹിംസാധർമ്മമാണ്‌. ‘നിൻ തിരുമെയ്‌ വിട്ടകലാത ചിന്ത’ ഭക്തിയും.

ഭക്തിയോടുകൂടിയ കർമ്മം ‘ഭഗവാനിൽ സമർപ്പിതമായ കർമ്മം’ മനുഷ്യനെ വിജയത്തിലെത്തിക്കുന്നു.

Generated from archived content: essay1_july20_05.html Author: dr_kr_remeshan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English