സർവ്വധർമ്മ സമഭാവന

എല്ലാ മതങ്ങളേയും ഒന്നുപോലെ കാണുന്ന കാഴ്‌ചപ്പാടാണ്‌ സർവ്വധർമ്മ സമഭാവന അല്ലെങ്കിൽ സർവ്വമതസമഭാവന. ഈ സർവ്വമതസമഭാവന എന്ന കാഴ്‌ചപ്പാടാണ്‌ ഭാരതത്തിൽ മതേതരത്വം എന്ന കാഴ്‌ചപ്പാടിനുണ്ടായിരുന്നത്‌.

എന്റെ മതം മാത്രമാണ്‌ സത്യം എന്നു പറയുന്നിടത്ത്‌ എന്ത്‌ സമഭാവനയാണുളളത്‌. എന്ത്‌ മതേതരത്വമാണിരിക്കുന്നത്‌. എന്നാൽ ഇന്ന്‌ മതേതരത്വം എന്നത്‌ എന്റെ മതം മാത്രം സത്യം എന്നു പറയുന്നവരുടെ കുത്തകയായി മാറിയിരിക്കുന്നു. ആരാണ്‌ മതേതരൻ എന്ന്‌ തീരുമാനിക്കാനുളള അവകാശവും പലപ്പോഴും അവർക്കുളളതാണ്‌. മറ്റു മതക്കാരെ അംഗീകരിക്കാൻ പോലും തയ്യാറാകാത്തവരാണ്‌ യഥാർത്ഥ മതേതരർ എന്നു വന്നിരിക്കുന്നു.

‘എന്റെ മതം സത്യം, മറ്റുളളതെല്ലാം അസത്യം എന്നാരും പറയരുത്‌. സകല മതങ്ങളിലും സത്യമുണ്ട്‌. അതെല്ലാം സ്ഥാപിച്ചിട്ടുളളതും സദുദ്ദേശ്യത്തോടുകൂടിയാണ്‌.’ ഇതാണ്‌ നാരായണഗുരു അരുളിചെയ്‌തിട്ടുളളത്‌.

(വൈഖരി. പു.187)

Generated from archived content: essay1_dec17_05.html Author: dr_kr_remeshan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here