പൂർണ്ണമായ അഹിംസ പാലിക്കാൻ ഗൃഹസ്ഥാശ്രമിക്ക് കഴിയില്ല. ഒരു ഗ്ലാസ് വെളളം ചൂടാക്കുമ്പോൾ തന്നെ എത്രയോ സൂക്ഷ്‌മജീവികൾ കൊല്ലപ്പെടുന്നുണ്ട്.
ഗൃഹസ്ഥാശ്രമി ഗൃഹം ഭരിക്കുന്നവനാണ്. അധർമ്മിയെ നിഗ്രഹിച്ച് ധർമ്മം സംരക്ഷിക്കേണ്ട സന്ദർഭങ്ങൾ ഭരിക്കുന്നവർക്ക് ഉണ്ടാകാം. ഉദാഹരണത്തിന് കുട്ടി കിടന്ന് ഉറങ്ങുന്നു. കൊതുക് കടിച്ച് ശല്യപ്പെടുത്തുന്നു. അപ്പോൾ ആ കൊതുകിനെ കൊല്ലേണ്ടിവന്നാൽ കൊല്ലണം. പാടത്ത് കൃഷി ചെയ്‌തു. ചാഴി കയറി കൃഷിയെല്ലാം നശിക്കുന്നു. വേണ്ട മരുന്നടിക്കാൻ ഗൃഹസ്ഥാശ്രമി നിർബന്ധിതനാകുന്നു. അല്ലെങ്കിൽ അവന് ഗൃഹസ്ഥാശ്രമം പരിപാലിക്കാൻ പറ്റാതെ വരും.
അപ്പോൾ ഗൃഹസ്ഥധർമ്മം പരിപാലിക്കാൻ വേണ്ടി ചെറിയ പ്രാണിഹിംസയൊക്കെ ചെയ്യേണ്ടിവന്നാൽ ചെയ്യുകതന്നെ. ധർമ്മം പരിപാലിക്കുന്നവനെ ധർമ്മം രക്ഷിക്കും.
മോക്ഷം മാത്രം ലക്ഷ്യമാക്കി ഗൃഹസ്ഥാശ്രമിക്ക് ജീവിക്കാൻ കഴിയില്ല. ‘പരിത്രാണായ സാധൂനാം, വിനാശായ ച ദുഷ്‌കൃതാം’ ഇതാണ് ഭരിക്കുന്നവന്റെ ധർമ്മം. എന്നാൽ ഗൃഹസ്ഥാശ്രമം അവസാനിപ്പിച്ച് സന്യാസാശ്രമത്തിൽ പ്രവേശിച്ചാൽ പൂർണ്ണമായ അഹിംസ പാലിക്കാൻ ശ്രമിക്കണം.
ധർമ്മോ രക്ഷതി രക്ഷിതഃ
Generated from archived content: essay1_aug6_05.html Author: dr_kr_remeshan