മനുഷ്യന്റെ ചിന്തയും വാക്കും പ്രവൃത്തിയും കർമമാണ്. ശരിയായ ചിന്ത, ശരിയായ വാക്ക്, ശരിയായ പ്രവൃത്തി ഇവ മനുഷ്യനെ മോക്ഷത്തിലേക്ക് നയിക്കുന്നു.
ധർമം അനുഷ്‌ഠിക്കാനാണ് (പാപനാശവും പുണ്യവൃദ്ധിയും) മനുഷ്യൻ കർമം ചെയ്യുന്നത്. വീട്ടുചെലവുകൾ നോക്കണം, കുട്ടികളെ പഠിപ്പിക്കണം, ബന്ധപ്പെട്ട മറ്റ് ഉത്തരവാദിത്തങ്ങൾ നിറവേറ്റണം ഇതൊക്കെ ധർമമാണ്. അതിനാൽ കർമദോഷം വരാതെ കർമം ചെയ്യണമെങ്കിൽ ആദ്യം ധർമശാസ്‌ത്രം പഠിക്കണം. യാത്ര ചെയ്യുന്നവൻ വഴി അറിഞ്ഞിരിക്കണം എന്നർഥം.
ഓരോരുത്തർക്കും അവരുടേതായ ധർമം ഉണ്ട്. ഗൃഹസ്ഥന് ഗൃഹസ്ഥധർമം പോലെ കുട്ടികൾക്കും ഉണ്ട് അവരുടേതായ ധർമം. കുട്ടികൾ ബ്രഹ്‌മചാരികളാണ്. പഠിക്കേണ്ട കാലത്ത് പഠിക്കേണ്ട കാര്യങ്ങൾ പഠിക്കേണ്ടപോലെ പഠിക്കണം. അവർ അർഥകാമങ്ങളുടെ പുറകേ പോകാൻ പറഞ്ഞിട്ടില്ല. ബ്രഹ്‌മചാരികളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സമൂഹത്തിനുളളതാണ്.
കുടുംബിനികൾക്കായി ഭാര്യാധർമം എന്ന ഒരു കൃതി തന്നെ ഗുരുദേവൻ എഴുതിയിട്ടുണ്ട്. ഇത് തിരുക്കുറലിൽ നിന്നും തർജ്ജമ ചെയ്‌തിട്ടുളളതാണ്.
Generated from archived content: essay1_aug27-05.html Author: dr_kr_remeshan
Click this button or press Ctrl+G to toggle between Malayalam and English