തൊട്ടുകൂടായ്‌മയും തീണ്ടിക്കൂടായ്‌മയും

തൊട്ടുകൂടായ്‌മ, തീണ്ടിക്കാടായ്‌മ എന്നീ അനാചാരങ്ങൾക്കെതിരെ പടപൊരുതിയ പടനായകനായിരുന്നല്ലോ ശ്രിനാരായണഗുരുദേവൻ. ഇത്തരം അനാചാരങ്ങൾ ‘ഒരുവനു നല്ലതും അന്യന്‌ അല്ലലും’ ഉണ്ടാക്കുന്നതാകയാൽ അധർമ്മവുമായിരുന്നു. ഭാരത മനസ്സുകളിൽ ഇവയുണ്ടാക്കിയ മുറിവുകൾ ഇന്നും ഉണങ്ങിത്തീർന്നിട്ടില്ല.

സകലചരാചരങ്ങളായിരിക്കുന്നതും ഏകമായ പരമാത്മാവുതന്നെയാണ്‌. (സർവ്വം ഖല്വിദം ബ്രഹ്‌മഃ) അതിനാൽ എല്ലാവരും ആത്മസഹോദരരാണ്‌. അപ്പോൾപ്പിന്നെ തൊട്ടുകൂടായ്‌മ, തീണ്ടിക്കൂടായ്‌മ മുതലായ അനാചാരങ്ങൾ ശാസ്‌ത്രവിരുദ്ധമായി മാറുന്നു.

ഇത്തരം അനാചാരങ്ങൾ ശാസ്‌ത്രവിരുദ്ധം മാത്രമല്ല അപ്രായോഗികവുമാണ്‌. കാരണം താഴ്‌ന്ന ജാതിക്കാരൻ ശ്വസിച്ചുവിടുന്ന വായു ശ്വസിക്കാതെ ജീവിക്കാൻ ഉയർന്ന ജാതിക്കാരന്‌ കഴിയില്ലല്ലോ?

Generated from archived content: esay2_sept22_05.html Author: dr_kr_remeshan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here