കർമ്മനിയമം

മനുഷ്യൻ വിതക്കുന്നത്‌ കൊയ്യുന്നവനാണ്‌. ദുഃഖം വിതച്ചാൽ ദുഃഖം കൊയ്യണം. പാപം വിതച്ചാൽ പാപം കൊയ്യണം. പരനിന്ദ വിതച്ചാൽ പരനിന്ദ കൊയ്യണം. ഇത്‌ നാശത്തിന്‌ കാരണമാകുന്നു. അതിനാൽ ധർമ്മശാസ്‌ത്രം പറയുന്നു നീ സ്‌നേഹം വിതച്ച്‌ സ്‌നേഹം കൊയ്യുക. അഹിംസ വിതച്ച്‌ അഹിംസ കൊയ്യുക. ധർമ്മം വിതച്ച്‌ ധർമ്മം കൊയ്യുക.

‘വിതയ്‌ക്കുന്നത്‌ കൊയ്യും’ എന്ന കർമ്മ നിയമം എല്ലാ മതങ്ങളും അംഗീകരിക്കുന്നതാണ്‌.

താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ

താന്താനനുഭവിച്ചീടുകെന്നേ വരൂ

എന്ന്‌ രാമായണത്തിലും പറഞ്ഞിരിക്കുന്നു.

പരനു പരം പരിതാപമേകിടുന്നോ-

രെരിനരകാബ്‌ധിയിൽ വീണെരിഞ്ഞിടുന്നു.

എന്ന്‌ ആത്മോപദേശ ശതകത്തിൽ ഈ കർമ്മനിയമം ഗുരുദേവനും വ്യക്തമാക്കിയിരിക്കുന്നു.

ഹിന്ദുമതം അഹിംസയെപ്പറ്റിയും, ക്രിസ്‌തുമതം സ്‌നേഹത്തെപ്പറ്റിയും, ഇസ്ലാംമതം സാഹോദര്യത്തെപ്പറ്റിയും ഒക്കെ പറയുന്നതിന്റെ കാരണം ‘നീ വിതയ്‌ക്കുന്നതു നീ കൊയ്യുന്നു’ എന്ന കർമ്മനിയമമാണ്‌.

For every action there is an equal and opposite reaction എന്ന്‌ ആധുനിക ശാസ്‌ത്രം പറയുന്നതും ഈ കർമ്മനിയമം തന്നെയാണ്‌.

Generated from archived content: esay1_sept22_05.html Author: dr_kr_remeshan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here