(വേണുനാഗവള്ളി അുസ്മരണഗാനം)
വിഷാദരാഗമേ നിനക്കു വിട
നീ കാലത്തിൻ ‘ജാലകം’ കടന്നുപോയി
‘യവനിക’ക്കുള്ളിൽ മറഞ്ഞുപോയി.
ജീവിതം വെറുമൊരു ‘കളിപ്പാട്ടം’
മാനവ ജീവിതം കേവലം ‘കളിപ്പാട്ടം’
‘അഗ്നിനേദവനാ’യ് നീ തിളങ്ങി.
നിൻ ‘ഉൾക്കടലി’ൽ തിരയുയർന്നു പൊങ്ങി.
‘മീനമാസസൂര്യനാ’യ് നീ ജ്വലിച്ചു
ഇന്നിതാ ദുഃഖമേകി അസ്‌തമയം
കാലചക്രവാളത്തിലസ്‌തമയം….
എത്രയോ കോലങ്ങൾ നീയെഴുതി
‘പഞ്ചവടിപ്പാല’ങ്ങൾ നീ പണിതു
എത്രയോ മനസുകളിൽ നീ ‘കിലുക്ക’മായീ.
ഇന്നിതാ നിൻ ‘ചില്ലു’ടഞ്ഞു വീണു
‘ലാൽസലാം’ ചൊല്ലി നീ പിരിഞ്ഞുപോയീ….
Generated from archived content: poem2_jan31_11.html Author: dr_jhon_gerge