എത്രയെത്ര ഘട്ടങ്ങൾ

വെയിലിന്റെ ചുറ്റിക

പഥികന്റെ ശിരസ്സിൽ

ആരാണോ അടിച്ചു കൊണ്ടിരിക്കുന്നത്‌!

സൂര്യൻ ജീവിതത്തിന്റെ

അക്ഷരത്തെറ്റായിത്തീരുന്ന

മധ്യാഹ്നസമയം.

പക്ഷേ, സായാഹ്നത്തിലേക്ക്‌

അടിവച്ചടുക്കുമ്പോൾ

സാന്ത്വനത്തിന്റെ കരസ്‌പർശം!

കുങ്കുമസ്‌പർശം

പിന്നീട്‌ എവിടെയോ ഒളിഞ്ഞിരിക്കുന്നു

മനുഷ്യഹൃദയങ്ങൾക്കു

പകർന്നു തരുന്ന തണുപ്പ്‌!

അന്ധകാരത്തിന്റെ

മതിലുകൾ നീക്കി

പ്രകാശകിരണങ്ങളുമായി വീണ്ടും

ജീവിതത്തിന്‌ എത്രയെത്രഘട്ടങ്ങൾ!

Generated from archived content: poem4_jan6_06.html Author: dr_cheriyan_kuniyanthodathu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here