അമ്മക്കു സ്‌നേഹം പുറത്താണ്
അച്ഛന് സ്‌നേഹമകത്താണ്
കുറ്റംചെയ്യും നേരത്ത്
അച്ഛനടിക്കും അമ്മ പിടിക്കും!
അമ്മയടിക്കും നേരത്ത്
അച്ഛനു നല്ല ചിരിയാണ്
എരിതീയിൽ എണ്ണപോലെ
കേൾക്കാമൊപ്പം പഴഞ്ചൊല്ലും
‘അടിചെയ്യും ഉപകാരം
അണ്ണനും തമ്പിയും ചെയ്യൂല’
അമ്മക്കു സ്‌നേഹം പുറത്താണ്
അച്ഛന് സ്‌നേഹമകത്താണ്!
Generated from archived content: poem1_jan13_11.html Author: dr_brunobhai