മുത്തച്ഛന്റെ ഉറച്ചതീരുമാനം കേട്ടപ്പോൾ
മുത്തശ്ശി മറുത്തൊന്നും പറഞ്ഞില്ല;
തലകുലുക്കി സമ്മതിച്ചു
സ്‌കൂൾ അവധിക്കുപാലും
പേരമക്കൾക്ക്
നാട്ടിൽ വരാൻ ഒഴിവില്ല.
എന്നും ട്യൂഷനും ഗെയിംസും തന്നെ
ഡാഡിയും മമ്മിയും
ഉദ്യോഗസ്ഥൻഃ
അവർക്കും തിരക്കൊഴിഞ്ഞ
നേരമില്ല.
ഫ്ലാറ്റും കാറും
ആധുനിക സജ്ജീകരണങ്ങളും
ടെലിഫോൺ ശബ്ദിക്കുമ്പോഴൊക്കെ
മുത്തശ്ശി ഞെട്ടിയുണരും
മുത്തച്ഛനെ തട്ടിവിളിക്കും
വർഷങ്ങളായി തുടരുന്ന പതിവു-
ചെറുമക്കളെ കാണാതെ
കടന്നുപോയ
ആയിരത്തൊന്നു രാവുകൾ
എല്ലാം കൃത്യമായി മുത്തശ്ശിക്കറിയാം
അവസാനം
മുത്തച്ഛന്റെ തീരുമാനം
കേട്ടപ്പോൾ
മുത്തശ്ശി തലകുലുക്കി
സമ്മതിക്കുക തന്നെ ചെയ്തു
അനാഥാലയത്തിൽ നിന്ന്
ഒരു കുഞ്ഞിനെ ദത്തെടുക്കുക
തന്നെ.
Generated from archived content: poem6_oct15_07.html Author: dheerapalan_chalippattu