അശ്രുവർഷം

വിടപറയും നേരത്ത്‌ ഉതിരുന്ന അശ്രുക്കളെ

നിങ്ങൾ, വിലമതിക്കാനാവാത്ത രത്‌നങ്ങളല്ലോ,

സ്‌നേഹത്തിൻ ബാഷ്‌പാഞ്ഞ്‌ജലികളല്ലോ;

മനസ്സിനെ മനസ്സോടു ചേർക്കുന്ന നിമിഷത്തിലും,

മനസ്സിനെ മനസ്സിൽ നിന്നും വേർപിരിക്കുന്ന നിമിഷത്തിലും,

നീ മനുഷ്യന്റെ കണ്ണുകളിൽ വിളങ്ങുന്ന രത്‌നം.

തീരാദുഃഖത്തിൻ പടിവാതിൽക്കൽ ഏകാന്തയായി,

ഹതവശയായി ഇരിക്കും ചക്രവാകപക്ഷിക്കും-

നീയല്ലോ ആശ്രയം

ജനിച്ചനാൾ മുതൽ ഇവൾ എന്റെയും, നിന്റെയും-

എല്ലാവരുടെയും സഹചരണി

മാറ്റമുണ്ടെങ്കിലത്‌ വെറും രൂപത്തിലും,

ഭാവത്തിലും മാത്രം.

ഇവളല്ലോ സ്‌ത്രീയുടെ ഉറ്റബന്ധു,

ഇവളില്ലാതൊരു മനുജലോകമില്ല,

നിനക്കെന്റെ വിനീതമായ വന്ദനം.

Generated from archived content: poem2_oct7_05.html Author: dhanya_mol.k.s

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here