അമ്മ മടിയിൽക്കിടത്തിയെനിക്കി-
ന്നമ്മിഞ്ഞപ്പാലുതന്നു
അമ്മിഞ്ഞപ്പാലുകുടിക്കണനേരത്തൊ-
രുമ്മയെനിക്കു തന്നു
അമ്മാനത്തമ്പിളിമാമനെക്കാണിച്ചു
സമ്മാനമൊന്നുതന്നു
സമ്മാനം കിട്ടിയനേരത്തു ഞാനുമൊ
രുമ്മ കൊടുത്തല്ലോ- അമ്മ-
യ്‌ക്കുമ്മ കൊടുത്തല്ലോ-ചക്കര
യുമ്മ കൊടുത്തല്ലോ
Generated from archived content: poem4_aug6_05.html Author: chandirur_divakaran