കുരക്കുന്ന പട്ടി കടിക്കില്ല
യെന്നോർത്തു
കുരയുടെ ചന്തം ഞാൻ
നോക്കിനിൽക്കെ
അതിലേറെയുച്ചത്തിൽ
കളിയാക്കി ഞാൻ കുര-
ച്ചതിനെയൊരു
കല്ലെടുത്തെറിഞ്ഞു
ഏറുകൊണ്ടിട്ടലറി
യടുത്തവൻ പെട്ടെന്നെൻ
പുറകിൽക്കടിച്ചു
കുരച്ചുപോയി.
Generated from archived content: poem3_mar25_06.html Author: chandirur_divakaran
Click this button or press Ctrl+G to toggle between Malayalam and English