അ-അം

‘അ’യെന്നക്ഷരമെഴുതുമ്പോൾ

അച്‌ഛനെ അമ്മയെയോർക്കും ഞാൻ

‘ആ’യെന്നായാൽ ആനയെയോർക്കും

ആടിനെ, ആമയെ, ആതിരയെ

‘ഇ’യായാലോ ഇത്തിരി, ഇമ്പം

‘ഈ’യെന്നായാൽ ഈച്ചകൾ, ഈണം

‘ഉ’, ഉറി, ഉരലും ‘ഊ’മയും ഊരും

‘എ’ലിയും, എലുകയും ‘ഏ’ലം, ഏകം

‘ഐ’രാണിക്കുളം ഐരാവതവും

‘ഒ’രുമയൊടൊത്തിരി, ഒരുപിടി, ‘ഓ’ളം

ഓമന, ഓരം, ഓർമ്മകളോണം

‘ഔ’ദാര്യത്തിനൊരൗഘം പോരും

‘അം’ബുജനേത്രനു, മംഗജരിപുവും

അകതളിർ കനിയാൻ കൈകൂപ്പുന്നേൻ.

Generated from archived content: poem1_apr1.html Author: chandirur_divakaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here