കാണാത്ത
കിനാക്കളെക്കുറിച്ച്
കേൾക്കാത്ത
മൊഴികളെക്കുറിച്ച്
പറയാത്ത
വാക്കുകളെക്കുറിച്ച്
നിന്നോടു ചൊല്ലാതെ പോയ
പ്രണയകാവ്യങ്ങളെക്കുറിച്ച്
ഇന്നു ഞാൻ നിന്നോടു
പറയാൻ കൊതിച്ചു
പക്ഷേ
ഏറെ വൈകിപ്പോയല്ലോ!!
ഒരു മുഴം കയറിൽ
ഈയൊരധ്യായം
പൂർണ്ണമായില്ലായിരുന്നുവെങ്കിൽ
Generated from archived content: poem9_feb17_07.html Author: chandiroor_ks_rasheed