എന്റെ ഓട്ടവീണ ഹൃദയത്തിനകത്ത്
ചിതലരിച്ച കടലാസുകൾ
കാണുന്നു;
അജ്ഞാതമാം ഏതോ
പഴകിയ ഓർമ്മകൾ!
ഇരുൾ മൂടുന്ന ഓർമ്മകളിൽ
രക്തം മണക്കുന്നു!
ഇപ്പോൾ
ചിന്തകൾക്കൊക്കെ
അസ്ഥിയുടെ കാഠിന്യമാണ്
പക്ഷെ അസ്‌തിത്വമില്ല,
എങ്കിലും ചെയ്‌തികൾ
മാംസളമാണ്.
നിറംപോയ സ്വപ്‌നങ്ങൾ
ശാപവെയിലിൽ ഉണങ്ങുന്നു.
തീപാറുന്ന കനലിൽ
ഞാൻ പിടയുന്നു!
ഒരു ദാഹി വന്നെന്റെ
ഹൃദയരക്തം കുടിക്കുന്നു!
ഒരു പക്ഷെ
സ്‌നേഹം പ്രവഹിക്കുന്നത്
ഹൃദയത്തിന്റെ
അപ്പുറത്ത് നിന്നുമാവാം.
Generated from archived content: poem4_june17_05.html Author: chals_jd