നാട്യശാലയിലെ തീ (കവിതകൾ)

വാഗർത്ഥങ്ങൾ ഒടുങ്ങുന്നിടത്താണ്‌ കവിത തുടങ്ങുന്നത്‌. അത്‌ വരികൾക്കിടയിലെ നിശ്ശബ്‌ദതയിൽ നിന്നും ചിറകടിച്ചുയരുന്നു. ഈ പുസ്‌തകത്തിലെ കവിതകളിലും നാം ചിറകടിയൊച്ചകൾ കേൾക്കുന്നു. തീ പിടിച്ച ഹൃദയവുമായി ജീവിതത്തിന്റെ നരകവാതിൽ തുറന്ന്‌… സൂര്യനില്ലാത്ത ലോകത്തെക്കുറിച്ചുളള അറിവുമായി, സ്വപ്‌നങ്ങൾ വറ്റിപ്പോയ കാലത്തിന്റെ വന്ധ്യമായ നിലവിളി ചുണ്ടിൽ കോർത്ത്‌, അസ്വസ്ഥമായ ചിറകടിയൊച്ചകൾ മുഴക്കി കവിഹൃദയം നമ്മുടെ മനസ്സിലേക്ക്‌ ചേക്കേറുന്നു. അപ്പോൾ നമ്മുടെ ബോധത്തിലും തീ പിടിക്കുന്നു.

ചെന്താപ്പൂര്‌, പ്രസാധനംഃ നാളെ ബുക്‌സ്‌, കൊല്ലം – 691577, വില ഃ 35 രൂപ

Generated from archived content: book1_july9_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here