കരകാണാക്കടലിൽ പോയ്
തിരികെവരും മുക്കുവരേ
നിലയില്ലാ ആഴിതന്നിൽ
നിധിതേടിപ്പോയോരെ
പൂമാനം ചോന്നപ്പോൾ
പൂത്തിരി ചിന്നി പോണോരേ
എന്തുണ്ട് വഞ്ചികളിൽ
വലയിൽ കിട്ടിയ മീനുകള്
ഒന്നാം വഞ്ചിയിലെന്താണ്
മിന്നുന്ന പൂമീന്
രണ്ടാനാം വഞ്ചിയിലോ
ഞണ്ടുകൾ നിറയുന്നു
മൂന്നാംകും വഞ്ചിയിലോ
കുഞ്ഞോളം ചെമ്മീന്
നാലാം വഞ്ചിയിലെന്തു കിട്ടി
മാലാനും നെയ്‌മീനും
അഞ്ചാകും വഞ്ചിയിലോ
കൊഞ്ചുകൾ കിട്ടീലോ
ആറാം വഞ്ചിയിലെന്തുമീനുണ്ട്
ആഗോലിപ്പൊൻ മീന്
ഏഴാം വഞ്ചിയിലെന്തുനേടി
കൊഴുവയും വാഴ്‌മീനും
എട്ടാം വഞ്ചിയിലെന്തുകിട്ടി
ഒട്ടേറെയേട്ടക്കൂരി കിട്ടി
ഒമ്പതാം വഞ്ചിയിലോ
വമ്പൻ കൊമ്പൻ സ്രാവല്ലോ
പത്താം വഞ്ചിയിലെന്തു മീനുണ്ട്
പത്തായിരം മത്തികളുണ്ട്
മിന്നുന്ന മീൻ വിറ്റാൽ
പൊന്നല്ലോ കൈനിറയേ
മടിനിറയെ പണം വന്നാൽ
കുടിലുകളിൽ കൊടിയേറ്റം
Generated from archived content: poem_jan24_07.html Author: ayyambilly_bhaskaran