വടി

ആകെക്കൂടി ഒരു വടിയേ വീട്ടിലുണ്ടായിരുന്നുളളൂ. കളളൻ വന്നാൽ കയ്യോടെ തല്ലിക്കൊല്ലാൻ പാകത്തിലാണ്‌ ഞാനതു കിടക്കയുടെ തലക്കൽതന്നെ സൂക്ഷിച്ചിരുന്നതും. എന്നാൽ ആ പ്രഭാതത്തിൽ കതകുകൾ തുറന്നും, പണപ്പെട്ടി കാലിയായും കിടക്കുന്നതു കണ്ടുകൊണ്ടാണ്‌ എനിക്ക്‌ ഉണരാൻ വിധിയുണ്ടായത്‌.

എങ്കിലും വടിക്കു മാത്രം യാതൊരു ചലനവും സംഭവിച്ചിട്ടില്ലെന്നു ബോധ്യപ്പെട്ടു. കളളൻ ആ വടി എന്റെ മേൽ തന്നെ നടപ്പാക്കിയില്ലല്ലോ എന്നത്‌ എന്നെ സ്‌തംഭിപ്പിച്ചു കളഞ്ഞു.

പിന്നെപ്പിന്നെ എനിക്കൊരു ശങ്ക തോന്നിത്തുടങ്ങി. ഈ വടി ഇപ്പോൾ എന്റേതോ, അതേ കളളന്റേതോ?

Generated from archived content: story3_aug16_05.html Author: appu_muttara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English