നവംബറിലെ പൂവ്‌

നവംബർമാസം വിരിഞ്ഞ പൂവേ

ചെമ്പനിനീർപ്പൂവേ

നിറഞ്ഞ സ്‌നേഹം പകർന്നു നൽകിയ

പൊൻഹൃദയപ്പൂവേ

വിടർന്ന ചുണ്ടിൽ മധുരം തൂകിയ

നമ്മുടെ ചാച്ചാജി

പിറന്നൊരീ ദിനമണിഞ്ഞു നില്‌പൂ

ശിശുദിനമായെന്നും

കുരുന്നുമക്കൾ വിരുന്നൊരുക്കി

വരവേല്‌ക്കുകയായി.

മധുരം നുള്ളാമീസുദിനത്തിൽ

മനസ്സുകളൊന്നാകാം

സമത്വസുന്ദര സാഹോദര്യം

നുണഞ്ഞിറക്കീടാം

സമഭാവനയുടെ തേരതിലേറി

പറന്നുയർന്നീടാം.

Generated from archived content: poem5_jan17_09.html Author: ammini_teacher

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here