ആരോ ഒരാൾ

ഞാൻ മരിച്ചുകിടന്നു

വെളുപ്പിനെ മുതൽ ജീവിച്ചുതുടങ്ങാൻ

ഞാൻ ഒരു കിനാവു കണ്ടു

അടർന്നു വീഴാൻ തുടങ്ങുന്ന ഒരു മന്ദാരപ്പൂ

സൂര്യന്റെ മാറുപിളർന്ന്‌

ഞാൻ നടന്നു തുടങ്ങിയപ്പോൾ

പിന്നിൽ

ഇടറിയിടറി ഒരു കാലൊച്ച!

തട്ടുകടയിൽ നിന്നും ചായകുടിക്കെ

തൊട്ടടുത്തുനിന്നും

നിഴലില്ലാത്ത ഒരാൾ ചൂളംവിളിച്ചു

പച്ചക്കറികടയിൽ ചെന്നപ്പോൾ

ചത്തുമലച്ച ഒരു നച്ചനെലി!

പുഴവക്കത്തിരുന്നപ്പോൾ

തുഴക്കാരനില്ലാതെ ഒരു വളളം കണ്ടു……..

നട്ടുച്ചയ്‌ക്ക്‌ ആരോ

സൂര്യനെ കറുത്തതുണിയിൽ പൊതിഞ്ഞെടുത്തു

മഴ വന്നപ്പോൾ

മണമുളള ഒരാൾ വന്ന്‌ എനിക്കു കുടചൂടി

എന്നിട്ടും ഞാൻ മഴകൊണ്ടു

എനിക്കു മനസിലാകാതിരുന്നത്‌

അയാളുടെ മണമായിരുന്നു…..

ജോലി കഴിഞ്ഞുവരുമ്പോൾ

കാതിൽ ഒരു ചിരി കലമ്പി

മുഖമില്ലാതെ ആരാണിങ്ങനെ ചിരിക്കുന്നത്‌?

ഭാര്യ തിരക്കി!

എന്തേയിങ്ങനെ ക്ഷീണം

മറുപടിക്കായി വാക്കുകൾ പെറുക്കവേ

ഒരാൾ ഇടക്കു കയറിഃ

‘തകർച്ചകളിലൂടെയും തളർച്ചകളിലൂടെയും

തുടങ്ങിയതല്ലേ ജീവിതം’

‘അച്ഛാ, ഒരു കഥ പറഞ്ഞുതാ’

കുട്ടികൾ വട്ടപ്പാലം ചുറ്റി

കഥയേതു പറയും?

പറഞ്ഞുപറഞ്ഞ്‌ തീർന്ന കഥകൾ……

തേഞ്ഞുതേഞ്ഞ്‌ തരിശായ ബോധം……

കഥയില്ലായ്‌മകൾക്കിടയിൽ

അക്ഷരമറിയാതെ ഞാൻ പിച്ചവെച്ചു……..

രാത്രി ചോറുവിളമ്പി

കൈകഴുകവേ

പെസഹാവ്യാഴാഴ്‌ച തീരുന്നു

തിരക്കിട്ട്‌ എല്ലാവരും തീൻമേശയ്‌ക്കു ചുറ്റും

അവസാനത്തെ അത്താഴം

അപ്പോൾ ചുമരിൽ.

Generated from archived content: poem1_jan9_07.html Author: ajithan_chittattukara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English