കയ്പു നിറഞ്ഞ വിഷാദ
ചിന്തകൾ എന്നെ
അടിമയാക്കുന്നു
വീണു മയക്കത്തിലതിന്റെ
കരുത്തിനു തടയുവാ-
നാകാതെ ഞാനും
നയിക്കപ്പെടുന്നൊരു കാരാ-
ഗൃഹത്തിൻ കവാടത്തി-
ലേക്കറിയാതെ
അവിടെ നിന്നുയർന്നൊരു
ആർത്തനാദം അതിൻ
ഉറവിടെമെങ്ങുനിന്നാണോ.
അലട്ടിക്കടന്നൊരു നാദം
ഒടുങ്ങുന്നു ഒരട്ടഹാസ
ത്തിൻ കരത്തിൽ
ഒരു മഹാപാതകം ചെയ്തു
വെന്നാണീ അട്ടഹാസ-
ത്തിനാരോപണം
പുതിയൊരുഷസ്സിൻ പിറവി
ക്കായ് കൊരുത്ത ജന്മ-
ങ്ങൾക്കെന്തീ ഗതി വന്നു.
അവർ കൊയ്ത വിളവെല്ലാ
മസ്തമനത്തിന്റെ ഓരോ
പടവുകളിറങ്ങുന്നു.
മിഥ്യയോ സത്യമോ എന്നറി
യാതെ കേഴുന്നൊരവസ്ഥ
വിങ്ങുന്നിതെന്നെ
ശാപമോക്ഷത്തിന്നായ് കാത്തു
കിടക്കുന്നു എന്നോ ജീവൻ
ബലി കൊടുത്തുള്ളോർ
മനോവേദനകളുടെ ഉൾക്കാ
മ്പുകൾ തേടാനെന്തിങ്ങനെ
ശേഷിച്ചിടുന്നു.
ആനന്ദതീർഥം നിറക്കു
ന്നകതാരിൽ നിസ്വാർത്ഥ
സേവകരിന്നും.
ശേഷിച്ച ജന്മങ്ങൾ വിടപറ
യുന്നു ത്യാഗഫല
മുപേക്ഷിച്ചുകൊണ്ട്.
തെല്ലുനേരത്തെ നിശ്ശബ്ദ
മയക്കത്തിന് നന്ദി ചൊല്ലു
ന്നിതായിരമാവർത്തി.
Generated from archived content: poem4_july7_07.html Author: ad_tp_arunkumar