ജീവിതയാത്രയുടെ അന്വേഷണത്തിനിടയിൽ അയാൾ സത്യത്തെ കണ്ടുമുട്ടിയപ്പോൾ ചോദിച്ചു.
അങ്ങ് എന്താണ് യാഥാർഥ്യങ്ങളുടെ നേർരേഖയിലേക്ക് വരാത്തത്?
സത്യത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു.
ക്രൂരവും, പൈശാചികവുമായ രൂപത്തോടെ എനിക്ക് മനുഷ്യരുടെ ഇടയിലേക്ക് വരാൻ കഴിയില്ല.
ലോകത്തിന്റെ ഇന്നത്തെ അവസ്ഥയിൽ മനംനൊന്തു വിലപിക്കുന്ന മനുഷ്യരുടെ ദീനരോദനങ്ങൾ ഞാൻ കേൾക്കാറുണ്ട്.
അശാന്തിയുടെയും അസ്വസ്ഥതകളുടെയും നടുവിൽ കിടന്ന് വീർപ്പുമുട്ടുന്ന പല സാഹചര്യങ്ങളിലും ഞാൻ കടന്നു വന്നപ്പോഴും, എന്നെ പലരും നിഷ്‌കരുണം തളളിപ്പറയുകയായിരുന്നു.
യാന്ത്രിക സംസ്‌കാരത്തിന്റെ തിരക്കിൽ ‘ദൈവ’ത്തെപ്പോലും, വിസ്‌മരിക്കുന്ന മനുഷ്യർ എന്നെ വിശ്വസിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
തെളിഞ്ഞ മനസ്സിന്റെ തേങ്ങലുകളും ഞാൻ കേൾക്കുന്നുണ്ട്. പക്ഷെ ഫലങ്ങളെല്ലാം അസ്ഥാനത്താകുകയാണ്. പലപ്പോഴും എന്നെ ബന്ധനസ്ഥനാക്കുകയാണ് മാനവജനത.
ഇനിയൊരു ജന്മമുണ്ടെങ്കിൽ പോലും, ഈ ഭൂമുഖത്തേക്ക് ഞാനില്ല. പെട്ടെന്ന് സത്യം അപ്രത്യക്ഷനായി. അയാൾ ചുറ്റും നോക്കി. അപ്പോൾ നിറയെ അന്ധകാരമായിരുന്നു അവിടെ വ്യാപിച്ചിരുന്നത്.
Generated from archived content: story1dece27_05.html Author: achari_thiruvathra