മാറ്റം
ജീവിക്കാൻ വേണ്ടി ഞാൻ ചിട്ടി തുടങ്ങി. ചിട്ടിയിലൂടെ തന്നെ ജീവിതം തുലഞ്ഞപ്പോൾ പിന്നെ ചട്ടി വിറ്റ് വീണ്ടും ജീവിതം കണ്ടെത്തി.
രോഗി
മാനസികാരോഗ്യ കേന്ദ്രത്തിൽ മനഃശാസ്‌ത്രജ്ഞനായി ജോലി ചെയ്‌തപ്പോൾ മാനസികനില തെറ്റിയ ഞാൻ മനോരോഗിയായി മാറി.
തൊഴിൽ
ബിരുദധാരിയായി തൊഴിൽ തേടി നടക്കുന്നതിനിടയിൽ കുറെ കാമുകിമാരെ വീണു കിട്ടി. തൊഴിൽ വെറും മിഥ്യയായപ്പോൾ പിന്നെ കാമുകിമാരെ തേടി നടക്കുന്നതായി മുഖ്യതൊഴിൽ.
കൂവൽ
നേരം പുലർന്നു എന്നറിയിക്കാൻ കോഴി കൂവുന്നു. ആഹാരം കഴിച്ചു ഉദരം വീർത്താൽ കുറുക്കനും കൂവുന്നു. നൂറു മില്ലി അകത്തു ചെന്നാൽ മദ്യപന്മാരും കൂവുന്നു.
Generated from archived content: story1_nov24_05.html Author: achari_thiruvathra