മറുപടി

നിശയോതി സൂര്യനോടീവിധത്തിൽ

പ്രിയതമാ, നീ നിന്റെ പ്രേമപത്രം

കൺകളാൽ ചുംബിച്ചെനിക്കയച്ചൂ

വെൺചന്ദ്രികാ കിരണങ്ങളാക്കി

പുൽപ്പരപ്പിന്മേൽ മറുപടി ഞാൻ

കണ്ണീരുകൊണ്ടു കുറിച്ചുവെച്ചൂ

മഞ്ഞുനീർത്തുള്ളിയെന്നോർത്തു പക്ഷെ,

പുലരിയിൽ നീയതു തൂത്തുമാറ്റി!

(ടാഗോറിന്റെ ആശയം)

Generated from archived content: poem1_april21_09.html Author: aanandan_cherai

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here