മഞ്ഞിൽവിരിഞ്ഞും മ-
ഴയത്തുലഞ്ഞും
ഒറ്റയ്‌ക്കൊരു ഞെട്ടി-
ലുയർന്നു നിൽക്കും
കുരുന്നുപൂവിന്റെ
മനസിനുള്ളിൽ
നുരഞ്ഞുപൊങ്ങും
വൃഥയാരറിഞ്ഞു?
കടന്നുപോകുന്ന-
വർ കണ്ണുകളിൽ
തുടുത്ത പൂവൊന്നു
ടക്കിയെന്നാൽ
പറിച്ചെടുക്കില്ലേ
കഴുത്തറുത്ത്
വലിച്ചെറിയാന-
ത് പാതവക്കിൽ!
മണ്ണിൽ കഴിയാൻ ന-
രജാതിപോലെ
ഇല്ലെന്നോ പൂവിന്ന-
വകാശമൊട്ടും?
കണ്ണിൽ മുഴുവൻ ന-
റു കാഴ്‌ച നൽകാൻ
ഞെട്ടിൽ കിടന്നെങ്കിൽ-
വിരിഞ്ഞ പൂവ്.
Generated from archived content: poem9_apr27_07.html Author: a_gangadharan_mahi