മനസ്സിൻ തീരത്തെ മനോജ്‌ഞ്ഞവാടിയിൽ
മലർകൊടിയായി പടരുന്ന സഖീ
വസന്തമെത്തുവാൻ തപസ്സിരുന്നുവോ
കുസുമമായ് മാറാൻ നിറങ്ങളിൽ മുങ്ങി.
മരുപ്രദേശത്തെ കൊടും വെയിലത്ത്,
ശിശിര കാലത്തെ തണുത്ത രാത്രിയിൽ
വരണ്ട പാടത്തെ വിരസ യാത്രയിൽ,
കൊതിച്ചിരുന്നു ഞാൻ നിന്നുടെ സാമീപ്യം
നഖചിത്രക്കുറി വരച്ചു വെക്കാം ഞാൻ
സ്‌മരിക്കുവാനെന്നും വിരഹവേളയിൽ
മധുരിക്കുന്നോർമ്മ മധുരിക്കുമേറെ
മനസ്സ് നിറയെ മുഴുവൻ കാലവും!
Generated from archived content: poem4_apr1.html Author: a_gangadharan_mahi