അമ്മയും കുഞ്ഞും

ചക്കരയുമ്മതാ

പൊന്നിൻ കുടമേ

പിച്ചവെച്ചെന്റെ-

യടുത്തുവന്ന

അമ്പിളിമാമനെ

കാട്ടിത്തരാം.

പുഞ്ചിരി തൂകുക

പൂവ്‌പോലെ.

പൂങ്കാവിൽ പൂക്കളോ-

ടൊത്തു കൂടാം.

പൂമ്പാറ്റകുഞ്ഞിനെ

തൊട്ടറിയാം.

താരാട്ടു പാട്ടുകൾ

പാടിത്തരാം.

തങ്കക്കിനാവുകൾ

കണ്ടുറങ്ങാൻ.

പൂമരക്കൊമ്പത്തെ

പുളളിക്കുയിൽ

പാടുന്ന പാട്ടുകൾ

കേട്ടുണരാം.

അമ്മിഞ്ഞപ്പാലു-

ണ്ടമൃത്‌ പോലെ

കുഞ്ഞേ ഞാൻ

നിന്നിലലിഞ്ഞു ചേരാൻ!

Generated from archived content: poem2_may7.html Author: a_gangadharan_mahi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here