താലിച്ചരടിൽ…

മലർക്കുല പോലെ

തലകുനിക്കുക

അണിഞ്ഞു കാണുവാൻ

വരണമാലിക

അഴകിന്നിഴകൾ

പിരിച്ച ചരടിൽ

ഒരു ചെറു താലി

ഇളകിയാടുന്നു

ഇളകിയാടുന്ന

ചെറിയ താലിയിൽ

ഇളകാതെയില്ലെ

സുവർണ്ണ മുദ്രകൾ,

സുവർണ്ണ മുദ്രകൾ.

പതിഞ്ഞ മാറിലെ

ഇടം വശത്തൊരു

ഇടം കൊടുക്കുക

വിളക്കുപോലെ നീ

തെളിഞ്ഞിരിക്കുക

വെളിച്ചമായി ഞാൻ

വഴി തെളിയിക്കാൻ

പിണങ്ങരുതെ നീ.

പിരിഞ്ഞിരിക്കുവാൻ

പിണങ്ങുക വേണം

ഇണങ്ങുവാനായി

മിനുക്കി വെക്കുക

വരണ മാലിക

ഇഴകൾക്കുളളിലെ

അഴക്‌ കാണുവാൻ.

Generated from archived content: poem9_dece27_05.html Author: a_gangadharan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here