നിന്നിലില്ലെയൊരു
ചെമ്പനീർ പൂവ്
തന്നുപോകുവാനീ
വിടപറയലിൽ
ഇടറരുതേ നിൻ
ചടുലവാക്കുകൾ
പടക്കുതിരയായ്
പുറപ്പെടുന്നേരം.
പഠിച്ചപാഠങ്ങൾ
വെറും തുടക്കങ്ങൾ
പഠിക്കുവാനില്ലെ
കഠിനപാഠങ്ങൾ?
കഴിഞ്ഞ നാളുകൾ
സ്‌മരിക്കുക വേണം
വഴികളിൽ നീളെ
വരുന്നാളുകളിൽ.
പടയോട്ടങ്ങളിൽ
നേടുക നേട്ടങ്ങൾ
നേടിക്കൊടുക്കുവാ-
നില്ലാത്തവർക്കെല്ലാം
കരുതിവെക്കുക
കരുത്ത് നൽകുന്ന
ചിരകാലബന്ധ-
മിനിയുളള നാളിൽ!
Generated from archived content: poem7_mar25_06.html Author: a_gangadharan